ദോഹ: രാജ്യത്തെ മുൻനിര ഹൈപ്പർമാർകെറ് ശൃംഖലയായ ഗ്രാൻഡ് മാള് ഹൈപ്പർമാർകെറ്റിൽ "BUY & GET CASH & CAR" മെഗാ പ്രൊമോഷൻ അവസാന ഘട്ട വിജയികൾക്കുള്ള ക്യാഷ് പ്രൈസും ബമ്പർ സമ്മാനം ആയ JETOUR T2 കാറും വിതരണം ചെയ്തു. ഏഷ്യൻ ടൌൺ പരിസരത്തു വെച്ച് നടന്ന ചടങ്ങിൽ സി.ഇ.ഒ. ......
ദോഹ::ഖത്തരി ഡയാർ റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് കമ്പനിയുമായി സഹകരിച്ച് 8,429 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ലുസൈൽ ബൊളിവാർഡിലെ പുതിയ ആസ്ഥാനത്തിന്റെ കരാറിൽ സ്നൂനു ഔദ്യോഗികമായി ഒപ്പുവച്ചു.സ്നൂനു ഇന്നൊവേഷൻ ഡിസ്ട്രിക്റ്റ് ഒരു കോർപ്പറേറ്റ് ഓഫീസ് എന്നതിലുപരിയായി പ്രവർത്തിക്കും; ഇത് സാങ്കേതിക പുരോഗതി, കഴിവുകൾ വികസനം, ക്രോസ്-സെക്ടർ സഹകരണം എന്നിവയുടെ കേന്ദ്രമായി മാറും. സ്നൂനുവിന്റെ ചലനാത്മകമായ ഐഡന്റിറ്റി പ്രതിഫലിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ ജില്ല, സർഗ്ഗാത്മകതയ്ക്കും മികവിനും പ്രചോദനം നൽകുന്ന ഒരു അന്തരീക്ഷത്തിൽ ഉയർന്ന പ്രകടനം കാഴ്ചവയ്ക്കുന്ന ടീമുകളെ ഒരുമിച്ച് കൊണ്ടുവരും.ലുസൈൽ ബൊളിവാർഡിൽ സ്ഥിതി ചെയ്യുന്ന പുതിയ ആസ്ഥാനം, ദോഹയുമായി സുഗമമായി ബന്ധിപ്പിച്ചിരിക്കുന്ന ഖത്തറിന്റെ ദീർഘവീക്ഷണമുള്ള സ്മാർട്ട് സിറ്റിയിലെ അതിന്റെ പ്രധാന സ്ഥാനത്ത് നിന്ന് പ്രയോജനം നേടുന്നു. ......

ദോഹ: തനത് മാപ്പിളപ്പാട്ടുകൾ കോർത്തിണക്കി മീഡിയ പ്ളസ് അണിയിച്ചൊരുക്കിയ ഇശൽനിലാവ് സീസൺ 3
ഇന്ത്യൻ കൾചറൽ സെന്റർ അശോക ഹാളിലെ തിങ്ങി നിറഞ്ഞ മാപ്പിളപ്പാട്ടാസ്വദകർക്ക് അവിസ്മരണീയമായമായ സംഗീത വിരുന്നായി.
ഖത്തറിലെ ശ്രദ്ധേയരായ മാപ്പിളപ്പാട്ടുഗായകരായ റിയാസ് കരിയാട്, ഹംദാൻ ഹംസ, നസീബ് നിലമ്പൂർ, ഫർസാന അജ്മൽ എന്നിവരാണ് ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടെയുള്ള മികച്ച മാപ്പിളപ്പാട്ടുകളിലൂടെ ശ്രോതാക്കളെ കയ്യിലെടുത്തത്.
മാപ്പിളപ്പാട്ട് ചരിത്രത്തിലെ വ്യത്യസ്ത കാലങ്ങളെ പ്രതിനിധീകരിക്കുന്ന തെരഞ്ഞെടുത്ത പാട്ടുകൾക്കൊപ്പം ആസ്വാദകരും ഏറ്റുപാടിയപ്പോൾ ഇശൽ നിലാല് സീസൺ 3 സംഘാടകർക്കും കലാകാരന്മാർക്കും വേറിട്ട അനുഭവമായി.
ഇന്ത്യൻ കൾചറൽ സെന്റർ പ്രസിഡണ്ട് എ.പി.മണികണ് ഠൻ പരിപാടി ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ കൾചറൽ സെന്റർ ഉപദേശക സമിതി ചെയർമാൻ പി.എൻ.ബാബുരാജൻ, ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം പ്രസിഡണ്ട് ഷാനവാസ് ബാവ, ഇന്ത്യൻ ബിസിനസ് ആന്റ് പ്രൊഫഷണൽ കൗൺസിൽ പ്രസിഡണ്ട് ത്വാഹ മുഹമ്മദ്, ഇന്ത്യൻ സ്പോർട്സ് പ്രസിഡണ്ട് ഇ.പി.അബ്ദുറഹിമാൻ, കെ.എം.സി.സി ഗ്ളോബൽ വൈസ് പ്രസിഡണ്ട് എസ്.എ.എം. ബഷീർ, ലോകകേരള സഭ അംഗം അബ്ദുൽ റഊഫ് കൊണ്ടോട്ടി, ദ ഗ്രാൻഡ് ഗോൾഡ് ചെയർമാൻ ഡോ. ......
ദോഹ : ഖത്തറിലെ മടപ്പള്ളി നിവാസികളുടെ സൗഹൃദ കൂട്ടായ്മയായ മാഫ് ഖത്തർ ( മടപ്പള്ളി ആലുംനി ഫോറം ) നാട്ടിൽ അവധിയിലുള്ള അംഗങ്ങളെയും കുടുംബ ങ്ങളെയും പങ്കെടുപ്പിച്ചകൊണ്ട് വടകരയിൽ കുടുംബ സംഗമം സംഘടി പ്പിച്ചു. യു എൽ സി സി എസ് മടിത്തട്ടിൽ നടന്ന പരിപാടി കെ കെ രമ എം എൽ ഉത്ഘടനം ചെയ്തു. ......
ദോഹ: അമേരിക്കൻ ഐക്യനാടുകളുടെ സ്വാതന്ത്ര്യദിന വാർഷികത്തിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനി അഭിനന്ദന സന്ദേശം അയച്ചു.ഖത്തറും ട്രമ്പ് ഭരണകൂടവും തമ്മിലുള്ള സൗഹൃദത്തിന്റെ ഭാഗമായി ട്രമ്പിന് ഖത്തർ ആഡംബരംജെറ്റ് സമ്മാനമായി നൽകിയിരുന്നു. ട്രമ്പിന്റെ ഉടമസ്ഥതയിലുള്ള സംരംഭത്തിനും ഖത്തറിൽ അടുത്തിടെ തുടക്കം കുറിച്ചിരുന്നു. ......
ദോഹ: ഫലസ്തീൻ രാഷ്ട്രത്തിന്റെ പ്രദേശത്ത് കുടിയേറ്റ വികസന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനായി ഇസ്രായേൽ സർക്കാർ സ്വീകരിച്ച നയങ്ങളും രീതികളും അധിനിവേശത്തെ കൂടുതൽ ആഴത്തിലാക്കുകയും ദ്വിരാഷ്ട്ര പരിഹാരത്തെ ദുർബലപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ഖത്തർ.
യുഎൻ പ്രത്യേക റിപ്പോർട്ടറുമായുള്ള സംവേദനാത്മക സംഭാഷണത്തിൽ പങ്കെടുക്കുന്നതിനിടെ, ജനീവയിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ഡോ. ഹിന്ദ് അബ്ദുൾറഹ്മാൻ അൽ മുഫ്ത നടത്തിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഗാസ മുനമ്പിനെതിരായ ആക്രമണത്തിൽ ഇസ്രായേൽ അധിനിവേശ സേനയുടെ പെരുമാറ്റം, അത് നടത്തുന്ന ഉന്മൂലന യുദ്ധം, ഫലസ്തീനികളുടെ നിർബന്ധിത കുടിയിറക്കൽ, അവരുടെ പട്ടിണി, അടിസ്ഥാന സൗകര്യങ്ങളുടെയും വീടുകളുടെയും നാശം എന്നിവ മുനമ്പിൽ പുനരധിവാസം നടത്തുക എന്ന ആശയത്തെ ശക്തിപ്പെടുത്തുന്നുവെന്ന്
ഡോ. ......